2011, ഏപ്രിൽ 4, തിങ്കളാഴ്‌ച

കൊച്ചു കളിയോടം


ഇനി ഞാന്‍ കൂട്ടിരിക്കാം
എന്റെ പൊന്കിനാക്കള്‍ക്ക്   
പട്ടടയൊരുക്കി 
മുഷിഞ്ഞുനാറുന്നയീ  
ജീവിതപ്പച്ചയില്‍ 
മാഞ്ഞുപോകും 
സന്ധ്യാംബരങ്ങളെ   നോക്കി 
മാരിവില്ലായ് മനം 
കെട്ടിപ്പടുത്തോരാ
വര്‍ണസിംഹാസനങ്ങളെ
ബാക്കിയാക്കി 
വെറുതെയീ ചിന്തകള്‍ തന്‍ 
ഭദ്രപീഠങ്ങളെ  
ഞെട്ടിത്തരിപ്പിച്ചു
ഇനിയും വറ്റാത്ത 
 കണ്ണുനീരാറ്റിലെന്‍ 
ഹൃത്തടത്തിന്റെ
ആത്മശുദ്ധിചെയ്തു
കൊണ്ടേറ്റം   പവിത്രയായ്
ഇനിയും ഞാന്‍ കാത്തിരി-
ക്കുന്നോരെന്റെ ജീവിത
നേട്ടത്തിന്റെ ഉച്ചിയില്‍ 
ഞാനൊരു കൊടിമര -
മുയര്‍ത്തി ,
നട്ടുനനച്ചു വളര്‍ത്തിയയെന്‍
സ്വപ്നങ്ങളൊക്കെയും
ദൂരെ ആകാശസീമയിലേക്ക്
വലിച്ചെറിഞ്ഞ്..
ഞാന്‍ കാത്തിരിക്കുന്നയെന്റെ 
സ്വപ്നങ്ങള്‍ക്ക്,   
പട്ടടയെരിക്കാന്‍..
 ഇനി ഞാന്‍ കൂട്ടിരിക്കാം.
വ്യര്‍ത്ഥമോഹങ്ങളെ   സ്വപ്നമായ്
മാറ്റിയോരെന്റെ ഭ്രാന്തമാം 
ചിന്തകളെ പഴിപറഞ്ഞും
ശേഷിച്ച കാലമിനിയോരുനാളും
ഒരുനാളും ഞാനിനിയീ 
വ്യര്‍ത്ഥസ്വപ്നങ്ങള്‍ക്ക്
അടിയറവെക്കാതെ ,
ശക്തയായ് തീരുമെന്ന-
ന്തരാത്മാവിന്റെ 
വാക്കുകള്‍ കേട്ട് ഞാന്‍ 
ധീരയായ് പോകും..
ഈ വഴിത്താരയില്‍
കൂരിരുള്‍ മൂടിടും 
എന്‍ ജീവിതപ്പാതയില്‍  
ഇനി ഞാന്‍ തിരയു -
ന്നോരെന്റെ നേരിന്റെ 
പൊന്‍തിരിനാളം
തെളിച്ച്
കായല്പ്പരപ്പിലെ 
കുഞ്ഞോളങ്ങളെപ്പോല്‍
തീരം തേടി  ഞാനീ 
ജീവിത  മറുകരയിലെക്കൊരു 
കൊച്ചു കളിയോടം തുഴയും.. 
എന്റെയീ കൊച്ചു ജീവിതം 
ധന്യമാക്കീടുവാന്‍.. 
സ്നേഹ സാമ്രാജ്യത്തിന്‍ 
തീരങ്ങള്‍ തേടി ഞാന്‍ 
ഏകയായ് തുഴയുമെന്റെ   
കൊച്ചുകളിയോടം... 
     

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ