2011, ഏപ്രിൽ 6, ബുധനാഴ്‌ച

പ്രവാസി


ഞാനൊരു പ്രവാസി
ജീവിതഭാരം ചുമലിലേന്തി
സ്വപ്നമോഹങ്ങളൊക്കെയും 
ഉള്ളിലടച്ചു താഴിട്ടുപൂട്ടി   
ആകാശക്കപ്പലിലേറി   
യിവിടെയീ മണല്ക്കാടി  -
ന്നുള്ളിലെരിയും കനലിന്റെ
നെറുകയിലൂടെയോരിത്തിരി
ദാഹജലം  തേടിയലയും
വെറുമൊരു പാവം ..
ഞാനൊരു പ്രവാസി ..
കണ്ണുനീരുരുകും
ഹൃദയങ്ങള്‍ പൊള്ളും 
വേദനകളെല്ലാം ഒതുക്കു -
മെന്നുള്ളം   നിറയെ 
നഷ്ടലാഭത്തിന്‍   കണക്കുകൂട്ടലുകള്‍
പിഴക്കുന്ന വേളയിലെന്നും
ആരും അറിയാതെ 
തേങ്ങുമെന്നുള്ളം ..  
ആരറിവൂ
എരിയുമീ നെഞ്ചിന്റെ
നൊമ്പരപ്പൂക്കള്‍ .. 
 വാടാതെ മനവും
തളരാതെ തനുവും 
ഇരുട്ടിലീ മെത്തയിലമരു   -
 മെന്‍   വികാരങ്ങളും
ആരുമറിയാതെ  ഞാന്‍
പൊഴിചീടുമീ
കണ്ണുനീര്‍ കണങ്ങളും 
എന്നും ബാക്കിയാവു -
 ന്നോരെന്‍ ജീവിത 
ക്കണക്കുകള്‍ക്കുത്തരം 
തേടി , തേടി ഞാന്‍
വീണ്ടുമീ 
 പൊള്ളുന്ന വെയിലി -
ലിന്നലയുന്നു വീണ്ടും..   
ദൂരെ പടിഞ്ഞാറാഴിയില്‍ 
സൂര്യനസ്തമിക്കുമ്പോള്‍
ശോണവര്നാംബരങ്ങളില്‍ 
പറവകള്‍ കൂടണയാന്‍ 
വെമ്പുമ്പോള്‍..
വെറുതെയെന്‍ മനം 
കൊതിക്കുന്നോരുവേള-
യെന്റെ കൂരയിലെത്തിടാന്‍ .. 
ഒരുമാത്ര പ്രിയമുള്ളവരെ
കണ്കുളിര്‍ക്കെ കാണുവാന്‍ ..
ഒരു മൌനമായെന്‍
പ്രിയതമയെ പുല്കിടാന്‍ ..
ചിറകുവിടര്‍ത്തുന്നോരെന്റെ
മക്കളെ മാറോടനക്കുവാന്‍   ..  
നിമിഷങ്ങലെന്നുമെന്‍
വൃദ്ധമാതാപിതാക്കള്‍തന്‍ 
കണ്ണുനീരൊപ്പുവാന്‍ .. 
ഉള്ളം വെറുതെ ..വെറുതേ..  
കൊതിപ്പൂ...
 
ജീവിതക്കനക്കുപുസ്തകമൊ-
ന്നുന്ടെന്‍ കരങ്ങളില്‍ 
ഒരിക്കലും തീരാത്ത 
കണക്കുകള്‍ ..
 എത്ര കൂട്ടിയാലും  കിഴിച്ചാലും
തീരാത്തോരെന്റെ 
നഷ്ടത്തിന്‍   കണക്കുകള്‍
മാത്രം ബാക്കിയുണ്ടിനിയും .. 
നിദ്രാവിഹീനമായെത്ര   -
യസ്വസ്ഥ രാത്രികള്‍..
ഉള്ളില്‍ ഞെരിഞ്ഞമരും 
വിഹ്വലതകള്‍.. 
ചോറ്റുപാത്രങ്ങളില്‍
പോഴിഞ്ഞുവീഴും 
 അശ്രുകണങ്ങളില്‍
കൈത്തലം തട്ടവേ..
ആരുമറിയാതെ
കണ്ണുനീരോപ്പുന്നു  വീണ്ടും..
വീണ്ടും പോകേനമിനിയും
മണല്ക്കാടിനുള്ളിലോഴുകും
ജനമധ്യത്തിലറിയാതെ 
ചേരണം ..
വീണ്ടുമീ ജീവിതക്കണക്കുകള്‍
കൂട്ടുവാന്‍   ... 
വീണ്ടുമീ ജീവിതക്കണക്കുകള്‍
കൂട്ടുവാന്‍   ...         
    
 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ