2011, മാർച്ച് 26, ശനിയാഴ്‌ച

എന്‍റെ കനവുകള്‍..

 കനവുകള്‍ നിറം പൂശി
ഒരു സ്ഫടികക്കൊട്ടാരം
ഇന്നലെയെന്റെ  കിനാവിന്റെ
മുറ്റത്തു  പോട്ടിത്തകര്ന്നുവീന്നു .
ചില്ലുകളില്‍ ഞാനെന്റെ
സ്വപ്നത്തിന്‍  ബാക്കിപത്രം തേടി ...
ഇരുള്‍മൂടിയ ഈ  വഴിത്താരയില്‍ 
ഒരു തരി വെളിച്ചം തിരഞ്ഞു
ഞാന്‍ തപ്പിത്തടഞ്ഞു വീണു .
നഷ്ടസ്വപ്നങ്ങളെ നെഞ്ചിലേറ്റി 
മൂകമാം ഈ  ഇരുട്ടില്‍ 
ഒരു പാതിരാപ്പരവയായ്
ഒരുഗാനമാലപിക്കുവാനെന്‍
മനം കൊതിച്ചു ..
വീണ്ടും ഒരു നൊമ്പര ഗാനം ..
പിന്നെയും വെറുതെയീ - 
പുലരിയില്‍    ഒരു സ്നേഹ 
കിരണമായ്  , ഒരു ഗീതമായ്    
എന്നിലുണരും പ്രതീക്ഷകള്‍ ..
നിറം മങ്ങാതെ ,
ഞാന്‍ വീണ്ടും പനിതീര്‍ക്കുമീ
സ്വപ്നക്കൊട്ടാരവും  പൊട്ടിവീഴാതെ
 എങ്ങനെ ഞാന്‍ കാത്തുസൂക്ഷിക്കും ..
ആരെനിക്കായ് ഒരു
മാര്‍ഗം  തുറന്നിടും...

എന്റെ പ്രാര്‍ത്ഥന

ഈരനനിഞ്ഞയെന്‍  മിഴി -
ക്കോന്നിലേതോ നനുത്ത -
കിനാവിന്‍ മധുരനൊമ്പരങ്ങ -
ലലിഞ്ഞുചേരുമീ ,
എകാന്തയാമങ്ങളിലിനിയും ,
ഞാന്‍ തിരയുന്നോരാത്മ -
സുഖത്തിന്റെ വേരുകള്‍ ...
 നിന്‍ നേര്‍ത്ത  കരതലങ്ങളെ -
ന്നെ പുല്കിയോരാ - 
നിമിഷങ്ങളില്‍ ഞാനറി -
യുന്നേതോ വിധൂരമം 
വിഹായസ്സിനപ്പുരമെവിടെയോ ,
എവിടെയോ നീയിരിപ്പൂ...
നീയറിഞ്ഞെന്നെ ,
ആരുമിത്രമേല്‍ അറിയാതെ
പോയൊരെന്നെ ,
നീയറിയുന്നുവെന്നു  ഞാന -
രിന്ജോരീ മാത്രയിലെ -
ന്നുള്ളില്‍ ഏതോ നിര്‍വൃതി 
ഞാനറിയാതെ ,
വീണ്ടുമെന്‍ കണ്ണുകള്‍ ,
ഈരനനിഞ്ഞുവല്ലോ ..
ആത്മസംതൃപ്തിയാലെന്‍
 മനം  നിന്നിലേക്ക്‌ 
ചേര്‍ന്നുവല്ലോ വീണ്ടും ..
നന്ദി , ഒരുകോടി നന്ദി 
പറഞ്ഞാലും മതിവരുമോ !
ഒരു മണല്തരിതന്‍ വിലപോലു -
മില്ലത്തോരെന്‍ മനവും
നീയറിയുന്നുവല്ലോ കരുണാനിധേ..
ഒരുനാളും നിന്നെ കണ്ടതില്ലെ -
ങ്കിലും എന്നുല്‍പ്പൂവില്‍  കുടി -
ക്കൊള്ളും സ്നേഹസ്വരൂപമേ  -
ഒരുകോടിവന്ദനം  ,  ഇനിയും ..
ഇനിയുമെന്‍ ജീവനില്‍ പിരി -
യാതെ നിന്കണം വേണ -
മേന്നെന്നന്തരംഗം പ്രാര്‍ഥിപ്പൂ....
   

2011, മാർച്ച് 21, തിങ്കളാഴ്‌ച

ഞാന്‍ സ്ത്രീ


ഞാന്‍ സ്ത്രീ
സര്‍വ്വംസഹയായി
ലോകാവസാനം വരെയും
പഴി കേള്‍ക്കേണ്ടവള്‍...
ജനിച്ച നാള്‍ മുതല്‍
വേര്‍തിരിവറിയെണ്ടവള്‍
പത്തുമാസം നൊമ്പരങ്ങലേറ്റ്
സ്വയമുള്‍ക്കോവിലില്‍
സ്നേഹദീപമേന്തി ,
നൊന്തുപെറ്റ
കുഞ്ഞിനു തന്‍
രക്തമൂറ്റിക്കൊടുത്തു
വളര്‍ത്തുന്ന ത്യാഗമയി.

കൈവളര്ന്നോ, കാല്‍ വളര്‍ന്നോ ,
കുഞ്ഞൊന്നു അടിതെറ്റി
വീഴുമ്പോള്‍ നെഞ്ചം
തകര്‍ന്നു , കണ്ണീരോടെ
കൊരിയെടുത്തുമ്മ വക്കുന്നവള്‍..
വളരുന്ന പൈതലിനൊപ്പം
നെഞ്ചിടിപ്പുമേറി
ഓരോ നിമിഷവും
ഹൃദയത്തില്‍ തീക്കനല്‍
പേറി ജീവിക്കുന്നവള്‍
തന്‍റെ മക്കള്‍ വഴിതെറ്റി -
പ്പോയാല്‍ പഴികള്‍
കേള്‍ക്കേണ്ടവള്‍...

ഞാന്‍ സ്ത്രീ
പുരുഷന്‍റെ കാമലീലകളിലെ
ഭോഗവസ്തു .
കഴുകന്‍ കണ്ണുമായ്
ഇരപാര്‍ത്തിരിക്കും
വേട്ടനായ്ക്കാള്‍ക്കൊരു
പീഡനവസ്തു .
വിവാഹ കമ്പോളത്തില്‍
ഒരു വില്പ്പനച്ചരക്ക് .
സ്ത്രീധനമിത്തിരി
കുറഞ്ഞാലോ
പീഡനമേറ്റ് സ്വയം
എരിഞ്ഞു തീരേണ്ടവള്‍..
നാലു മുഴം കയറില്‍
ഒരു ഉത്തരത്തില്‍
ആടേണ്ടവള്‍ ..
കശാപ്പുശാലയിലെ
മൃഗങ്ങളെക്കാളും
പീഡനമേറ്റ്
ഇല്ലാതാവേണ്ടവള്‍..

താലി കെട്ടിയ നാള്‍ മുതല്‍
പുരുഷന്‍റെ ദാസിയായ്
വേല ചെയ്യുന്നവള്‍
അതില്‍ ആത്മസംതൃപ്തിയെ
തേടുന്നവര്‍...
അല്‍പ്പമൊന്നു ഉയര്‍ന്നാല്‍
അവള്‍ തന്റേടിയായി
കുറച്ചൊന്നു പരിഷ്ക്കാരിയായാലോ
അഹംകാരിയായി..
പിന്നെയൊരു ജോലികിട്ടിയാലോ
അവള്‍ അനുസരിക്കാതെയായി -
ഇതു ചിലരുടെ ഉള്ളിലിരിപ്പ്.
വേലചെയ്തു തളര്‍ന്നുവരുന്ന
കണവനു വച്ചു വിളമ്പി ,
ഒരുനാള്‍ അവന്‍റെ
അടിയും തൊഴിയുമേറ്റ്
രക്തം തുപ്പേണ്ടവള്‍..
സ്വന്തം വേദനകളും
രോഗങ്ങളും നോക്കാതെ
കുടുംബത്തെ ജീവനേക്കാളും
വിലനല്‍കി പോറ്റുന്നവള്‍ ..

ഒരുനാള്‍ കിടപ്പിലാവുമ്പോള്‍
ആട്ടും തുപ്പുമേല്‍ക്കേണ്ടവള്‍..
കണ്ണിമയടക്കാതെ, വേദന-
ഏറ്റു രോഗശയ്യയില്‍
കിടക്കുന്ന പതിയുടെ
ഹൃദയമറിയുന്നവള്‍..
ഒരു വിധവയായെങ്കിലോ
ജീവിതച്ചുമടുമേന്തി രാപ്പകല്‍
കഷ്ടപ്പെടുന്നവള്‍...
പെണ്ണായ്‌ പിറന്നു
പോയതില്‍ ഒരു
നിമിഷമെങ്കിലും
വേദനിക്കുന്നവള്‍...

കാലമെത്ര കഴിഞ്ഞാലും
മാറുമോ നമ്മുടെ സമൂഹമിനിയും..
ഞാനൊരു സ്ത്രീയാണ് ,
വികാരങ്ങളും വിചാരങ്ങളും
സ്വപ്നങ്ങളും ലക്ഷ്യങ്ങളും
എല്ലാം ഉള്ള
ഒരു മനുഷ്യജീവന്‍...
ഇനിയെങ്കിലും കൂട്ടരേ
എന്നെ വെറുതെ വിടുക ..
ഒത്തോരുമിച്ചൊരു
പുത്തന്‍ സംസ്കാരം ചമയ്ക്കുക..
വരും തലമുറകലെങ്കിലും
പീഡനങ്ങലെള്‍ക്കാത്ത,
വേര്‍തിരിവില്ലാത്ത
ഒരു പുതു യുഗത്തിനു-
വേണ്ടി സംഘടിക്കുക..
നാമേല്ലാരുമൊന്നായി
പാരിലൊരു നവഗീതം മുഴങ്ങട്ടെ..