2011, ഏപ്രിൽ 30, ശനിയാഴ്‌ച

വിഷ വിത്ത്‌


കുഞ്ഞുങ്ങളേ .. മറക്കുക..
പിച്ചവച്ചുനടന്നോരീ മുറ്റത്തെ
മുല്ലത്തൈയിലിനിയും
പൂക്കള്‍ വിടരുമോ ???
പൂവൊന്നിറുത്തിടാന്‍
നിങ്ങള്‍ക്കിനിയുമാവുമോ??

ശയ്യാവലംബികള്‍
ഓമനക്കുഞ്ഞുങ്ങളെ ..
നിങ്ങളീയമ്മമാര്‍ക്കായ്
തോരാക്കണ്ണീര്‍ കുടങ്ങളായ്
വന്നവര്‍... 
ഗര്‍ഭപാത്രത്തില്‍ നിങ്ങളന്നു
കഴിഞ്ഞ നാളിലാശകള്‍
മാനം മുട്ടുവോളം ...
മനസ്സിതില്‍ സ്വപ്നങ്ങളായിരം
നിറചീയമ്മമാര്‍ ഞങ്ങള്‍
നിങ്ങളെ കാത്തു കാത്തിരുന്നു..
ദൈവമേകിയ സ്വപ്നസൌഭാഗ്യ
തങ്കക്കുടങ്ങള്‍ ...നിങ്ങള്‍ ..

വേദനകള്‍ പേറി
ജീവിതത്തോണിയിലേറി നിങ്ങളും
ജന്മപാപങ്ങള്‍ തന്‍ കര്‍മ്മഫലമോ ??
ശാന്തിതീര്‍ത്ഥങ്ങള്‍ തേടിയലയുന്നൂ
തഥാഗതര്‍ ചുറ്റിലും..
മരണം മണക്കുന്ന
ഇടവഴികളിലെങ്ങും
കാറ്റുപോലും പേടിചെങ്ങോ പോയെന്നോ ?
അര്‍ത്ഥ ശൂന്യമീ ജീവിത ചിത്രത്തില്‍
ചായങ്ങള്‍ പൂശുവാന്‍
സ്വപ്‌നങ്ങള്‍ പോലുമില്ലയോ ??

ആര്‍ക്കുവേണ്ടിയീ പാതകങ്ങള്‍..
ഭൂമി .. ദേവി കാണുന്നില്ലയോ
ബുദ്ധികെട്ടോരീ മനുഷ്യര്‍ തന്‍
അഹങ്കാര ചേഷ്ടകള്‍ ..
കോപമേറുന്നു
സൂര്യപിതാവിനും..
താപം പൊഴിയുന്നു വേനലില്‍.
മാനത്തുനിന്നും പോഴിയുന്നതെന്തോ ?
തണ്ണീരല്ലിത് വിഷധൂമങ്ങളല്ലേ..
എങ്ങും കേള്‍ക്കുന്നു
കാതടപ്പിക്കുന്ന ഹുങ്കാരനാദം..
യമകിങ്കരരെങ്ങും
പാശവുമായ് പാഞ്ഞുനടക്കുന്നു ..
എന്‍ഡോസള്‍ഫാന്‍
എന്തിനു വേണ്ടി..
ആര്‍ക്കുവേണ്ടിയീ വിഷക്കൂട്ടു
പൂശുന്നൂ..
നീരുറവകളിലൂറും
നീരിലോ .. മധുരമല്ലത്
വിഷക്കയ്പ്പുമാത്രം..
ദാഹമേറുന്ന തൊണ്ടനനയ്ക്കുവാന്‍..
വിഷകണങ്ങള്‍ മാത്രം..
ദാഹമകറ്റുവാന്‍ അമ്മയ്ക്ക്
കണ്ണീരുപോലും
തരാനാവില്ലല്ലോ ?
കണ്ണീരിലും നിറയും
വിഷക്കനപ്പുമാത്രം..    

2011, ഏപ്രിൽ 6, ബുധനാഴ്‌ച

പ്രവാസി


ഞാനൊരു പ്രവാസി
ജീവിതഭാരം ചുമലിലേന്തി
സ്വപ്നമോഹങ്ങളൊക്കെയും 
ഉള്ളിലടച്ചു താഴിട്ടുപൂട്ടി   
ആകാശക്കപ്പലിലേറി   
യിവിടെയീ മണല്ക്കാടി  -
ന്നുള്ളിലെരിയും കനലിന്റെ
നെറുകയിലൂടെയോരിത്തിരി
ദാഹജലം  തേടിയലയും
വെറുമൊരു പാവം ..
ഞാനൊരു പ്രവാസി ..
കണ്ണുനീരുരുകും
ഹൃദയങ്ങള്‍ പൊള്ളും 
വേദനകളെല്ലാം ഒതുക്കു -
മെന്നുള്ളം   നിറയെ 
നഷ്ടലാഭത്തിന്‍   കണക്കുകൂട്ടലുകള്‍
പിഴക്കുന്ന വേളയിലെന്നും
ആരും അറിയാതെ 
തേങ്ങുമെന്നുള്ളം ..  
ആരറിവൂ
എരിയുമീ നെഞ്ചിന്റെ
നൊമ്പരപ്പൂക്കള്‍ .. 
 വാടാതെ മനവും
തളരാതെ തനുവും 
ഇരുട്ടിലീ മെത്തയിലമരു   -
 മെന്‍   വികാരങ്ങളും
ആരുമറിയാതെ  ഞാന്‍
പൊഴിചീടുമീ
കണ്ണുനീര്‍ കണങ്ങളും 
എന്നും ബാക്കിയാവു -
 ന്നോരെന്‍ ജീവിത 
ക്കണക്കുകള്‍ക്കുത്തരം 
തേടി , തേടി ഞാന്‍
വീണ്ടുമീ 
 പൊള്ളുന്ന വെയിലി -
ലിന്നലയുന്നു വീണ്ടും..   
ദൂരെ പടിഞ്ഞാറാഴിയില്‍ 
സൂര്യനസ്തമിക്കുമ്പോള്‍
ശോണവര്നാംബരങ്ങളില്‍ 
പറവകള്‍ കൂടണയാന്‍ 
വെമ്പുമ്പോള്‍..
വെറുതെയെന്‍ മനം 
കൊതിക്കുന്നോരുവേള-
യെന്റെ കൂരയിലെത്തിടാന്‍ .. 
ഒരുമാത്ര പ്രിയമുള്ളവരെ
കണ്കുളിര്‍ക്കെ കാണുവാന്‍ ..
ഒരു മൌനമായെന്‍
പ്രിയതമയെ പുല്കിടാന്‍ ..
ചിറകുവിടര്‍ത്തുന്നോരെന്റെ
മക്കളെ മാറോടനക്കുവാന്‍   ..  
നിമിഷങ്ങലെന്നുമെന്‍
വൃദ്ധമാതാപിതാക്കള്‍തന്‍ 
കണ്ണുനീരൊപ്പുവാന്‍ .. 
ഉള്ളം വെറുതെ ..വെറുതേ..  
കൊതിപ്പൂ...
 
ജീവിതക്കനക്കുപുസ്തകമൊ-
ന്നുന്ടെന്‍ കരങ്ങളില്‍ 
ഒരിക്കലും തീരാത്ത 
കണക്കുകള്‍ ..
 എത്ര കൂട്ടിയാലും  കിഴിച്ചാലും
തീരാത്തോരെന്റെ 
നഷ്ടത്തിന്‍   കണക്കുകള്‍
മാത്രം ബാക്കിയുണ്ടിനിയും .. 
നിദ്രാവിഹീനമായെത്ര   -
യസ്വസ്ഥ രാത്രികള്‍..
ഉള്ളില്‍ ഞെരിഞ്ഞമരും 
വിഹ്വലതകള്‍.. 
ചോറ്റുപാത്രങ്ങളില്‍
പോഴിഞ്ഞുവീഴും 
 അശ്രുകണങ്ങളില്‍
കൈത്തലം തട്ടവേ..
ആരുമറിയാതെ
കണ്ണുനീരോപ്പുന്നു  വീണ്ടും..
വീണ്ടും പോകേനമിനിയും
മണല്ക്കാടിനുള്ളിലോഴുകും
ജനമധ്യത്തിലറിയാതെ 
ചേരണം ..
വീണ്ടുമീ ജീവിതക്കണക്കുകള്‍
കൂട്ടുവാന്‍   ... 
വീണ്ടുമീ ജീവിതക്കണക്കുകള്‍
കൂട്ടുവാന്‍   ...         
    
 

2011, ഏപ്രിൽ 4, തിങ്കളാഴ്‌ച

കൊച്ചു കളിയോടം


ഇനി ഞാന്‍ കൂട്ടിരിക്കാം
എന്റെ പൊന്കിനാക്കള്‍ക്ക്   
പട്ടടയൊരുക്കി 
മുഷിഞ്ഞുനാറുന്നയീ  
ജീവിതപ്പച്ചയില്‍ 
മാഞ്ഞുപോകും 
സന്ധ്യാംബരങ്ങളെ   നോക്കി 
മാരിവില്ലായ് മനം 
കെട്ടിപ്പടുത്തോരാ
വര്‍ണസിംഹാസനങ്ങളെ
ബാക്കിയാക്കി 
വെറുതെയീ ചിന്തകള്‍ തന്‍ 
ഭദ്രപീഠങ്ങളെ  
ഞെട്ടിത്തരിപ്പിച്ചു
ഇനിയും വറ്റാത്ത 
 കണ്ണുനീരാറ്റിലെന്‍ 
ഹൃത്തടത്തിന്റെ
ആത്മശുദ്ധിചെയ്തു
കൊണ്ടേറ്റം   പവിത്രയായ്
ഇനിയും ഞാന്‍ കാത്തിരി-
ക്കുന്നോരെന്റെ ജീവിത
നേട്ടത്തിന്റെ ഉച്ചിയില്‍ 
ഞാനൊരു കൊടിമര -
മുയര്‍ത്തി ,
നട്ടുനനച്ചു വളര്‍ത്തിയയെന്‍
സ്വപ്നങ്ങളൊക്കെയും
ദൂരെ ആകാശസീമയിലേക്ക്
വലിച്ചെറിഞ്ഞ്..
ഞാന്‍ കാത്തിരിക്കുന്നയെന്റെ 
സ്വപ്നങ്ങള്‍ക്ക്,   
പട്ടടയെരിക്കാന്‍..
 ഇനി ഞാന്‍ കൂട്ടിരിക്കാം.
വ്യര്‍ത്ഥമോഹങ്ങളെ   സ്വപ്നമായ്
മാറ്റിയോരെന്റെ ഭ്രാന്തമാം 
ചിന്തകളെ പഴിപറഞ്ഞും
ശേഷിച്ച കാലമിനിയോരുനാളും
ഒരുനാളും ഞാനിനിയീ 
വ്യര്‍ത്ഥസ്വപ്നങ്ങള്‍ക്ക്
അടിയറവെക്കാതെ ,
ശക്തയായ് തീരുമെന്ന-
ന്തരാത്മാവിന്റെ 
വാക്കുകള്‍ കേട്ട് ഞാന്‍ 
ധീരയായ് പോകും..
ഈ വഴിത്താരയില്‍
കൂരിരുള്‍ മൂടിടും 
എന്‍ ജീവിതപ്പാതയില്‍  
ഇനി ഞാന്‍ തിരയു -
ന്നോരെന്റെ നേരിന്റെ 
പൊന്‍തിരിനാളം
തെളിച്ച്
കായല്പ്പരപ്പിലെ 
കുഞ്ഞോളങ്ങളെപ്പോല്‍
തീരം തേടി  ഞാനീ 
ജീവിത  മറുകരയിലെക്കൊരു 
കൊച്ചു കളിയോടം തുഴയും.. 
എന്റെയീ കൊച്ചു ജീവിതം 
ധന്യമാക്കീടുവാന്‍.. 
സ്നേഹ സാമ്രാജ്യത്തിന്‍ 
തീരങ്ങള്‍ തേടി ഞാന്‍ 
ഏകയായ് തുഴയുമെന്റെ   
കൊച്ചുകളിയോടം... 
     

ഒരു വിളികേള്‍ക്കാനായ് മാത്രം

ഒരു ജന്മദിനം കൂടി കടന്നുപോകെ 
ഉള്ളില്‍ നിറയുന്ന നോവുമായ്
അമ്മതന്‍ മുഖം മായാതെ 
മനസ്സിലാ വാക്കുകള്‍ ..
കണ്ണടക്കുംബോഴെന്‍   മുന്നില്‍ 
കണ്‍കളായി  വന്നു നില്‍ക്കുന്നു 
ഓര്‍മ്മകള്‍ ...
അമ്മയെ പിരിയാത്ത നേരങ്ങളില്‍ 
മനസ്സിന്റെ  ആഴങ്ങളില്‍ 
ഞാനരിഞ്ഞയനുഭൂതിയെന്തായിരുന്നു ?  
ഇന്നമ്മയില്ലാത്ത വേദനയില്‍
ഞാനറിയുന്നു അമ്മതന്‍
സാമീപ്യമെന്നാത്മസുഖമായിരുന്നെന്ന്..
ഒരു മാത്ര ഞാനാവിളിക്കായ് 
കാതോര്‍ത്തിരിക്കെ 
ഇനി വരില്ലയൊരിക്കല് 
മെന്നറിഞ്ഞിട്ടും  
മനസ്സ് വെറുതെ കൊതിപ്പൂ 
അമ്മതന്‍
ഒരു വിളികേള്‍ക്കുവാനായ് മാത്രം....  

തിരിച്ചറിവുകള്‍

 
ജീവിതത്തിന്‍റെ
നൂല്‍പ്പാലമിതില്‍
ഞാന്നുകിടക്കും 
നൃണം കണക്കെ 
അസ്ഥിത്വം തിരഞ്ഞു നടന്ന 
വഴികളിലെവിടെയും 
ഉച്ച്ചനീചത്വത്തിന്റെ 
നേരറിവുകളില്പ്പെട്ടു 
സ്തബ്ധയായ്
നിസ്സംഗയായ് നില്‍ക്കുമ്പോഴും 
സ്വപ്‌നങ്ങള്‍ പൂക്കുവാനൊരു
ശാദ്വലഭൂവിനെത്തേടി 
ഞാന്‍ അലയുമ്പോഴും
ഈ മണല്‍ക്കാറ്റ് പറയും 
ഭീതിതമാം സത്യത്തിന്‍ 
വെളിപാടില്‍ ഞാന്‍ 
സ്വപ്നയാധാര്ത്യങ്ങളുടെ
തിരിച്ചറിവിനായ് പരതി 
നില്‍ക്കവേ ..
കാലം  കടന്നുപോയ്
വെറുമൊരു നിമിഷാര്‍ദ്ധം കണക്കെ ..
ഇനിയൊരു ജന്മമുണ്ടോ 
എനിക്കിനി
എന്റെ ശാദ്വലഭൂവിതില്‍ 
സ്വപ്നങ്ങള്‍ക്കൊണ്ടൊരു
പൂക്കാലം തീര്‍ക്കാന്‍ ...            
  

2011, ഏപ്രിൽ 2, ശനിയാഴ്‌ച

തണല്‍മരം

ഇലകള്‍ കൊഴിഞ്ഞുപോം 
ഈ തണല്‍മരത്തിലിനിയും
ചെക്കേരുവാനിനി...
സ്വപ്നവിഹഗങ്ങളെ 
നിങ്ങള്‍ക്കായ്
ഒരു കൂടുപണിയുവാനായി
മാത്രം , ഞാനേകയായ് 
പാതയോരത്തു  നില്‍പ്പൂ   ...
ഒരു കൂട് കൂട്ടുവാന്‍ ,
നിങ്ങള്‍തന്‍ ഒരു  പാട്ട് -
കേള്‍ക്കുവാനായി മാത്രം
ഞാനിനിയും  നീര് വറ്റാതെ  ,
ഒരു ഴിക്കന്നുമായ്     
നിങ്ങള്‍ക്കായ് ഞാന്‍  
കാത്തിരിപ്പൂ  ..
എന്തേ  വന്നനയുവാനിനിയും
താമസം..
നീരുവറ്റിയോരീ
തണല്മരത്തിനെയിനി      
ആര്‍ക്കുവേണം അല്ലേ ? 
 
എങ്കിലും ഒരു കാര്മെഘ -
മിതിലെ പോകുമ്പോഴും ...
ഒരു ഇളംതെന്നലിതിലെ      
പോകുമ്പോഴും ..
വെറുതെയെന്നാലും  
ഞാനാശിപ്പൂ  ..
ഒരുവട്ടംകൂടിയെന്നു -
നങ്ങിടും മേനിയില്‍ 
ഒരു ജീവതേജസ്സ്   
വന്നനഞ്ഞുവെങ്കില്‍ ...
ഒരായിരം ഇലകള്‍ ,
തളിരിലകള്‍ ചൂടി 
ഇനിയുമൊരു  വാസന്തം 
വന്നനഞ്ഞെങ്കില്‍ ....
സ്വപ്നങ്ങളെ ...
നിങ്ങള്‍ക്കായ് ഞാന്‍  
കാത്തിരിക്കും ...
ഒരായിരം കൂടുകെട്ടി -
യെന്നില്‍ നിങ്ങള്‍ ചെക്കേരിയാലും..
ഈ തണല്മാരത്തില്‍ 
നിങ്ങള്‍ വന്നിരുന്നൊരു 
ജീവരാഗമാലപിചാലും ...  
   

2011, ഏപ്രിൽ 1, വെള്ളിയാഴ്‌ച

ഒരാള്‍

 
 
 
 
 
ഞാന് ‍പോകും വഴികളിലെവിടെയും 
എന്‍റെ ഒരു നോട്ടത്തിനായൊരാള്‍ 
കാത്തുനിന്നു...
ഒരുവിളി  കേള്‍ക്കുവാനായ്
കാതോര്‍ത്തിരുന്നു..
തിരക്കുകള്‍  , കാലം  ചമച്ചയെന്‍
ജീവിതപ്പാച്ചിലില്‍ ,
നേരമില്ലാത്തയെന്‍ വേഷപ്പകര്ച്ചയില്‍
ദിനവും എനിക്കായ് മാത്രമെന്‍
വീഥിയിലെവിടെയോയൊരാള്‍
കാത്തുനിന്നു ...
ഒരുമാത്ര ഒരു ഭാഷനത്തിനായ്...
ഞാനറിഞതേയില്ലയാ
കാത്തിരിപ്പുകള്‍ ...
 
ഇന്ന്  ഞാനെല്ലാമറിയുന്നു ,
ഇവിടെ ഈ മരണശയ്യയില്‍
ജീവശ്വാസം തേടുന്നവേളയിലും ,
എന്നരികിലായ് , എന്‍
 മനമറിയുന്നതിനായ് ,
എന്‍ ചാരെയിരിപ്പൂ ഒരാള്‍..
എനിക്കിപ്പോലേറ്റം  പ്രിയമുല്ലോരാള്‍ ...
കണ്ണുകള്‍ നിറഞ്ഞുതുളുമ്പി..
ഞാനറിയാതെ ,
മേല്ലെയെന്നരികത്തിരുന്നു ,
സ്നേഹമായെന്നോടുരിയാടി..
 ക്ഷമിച്ചുവെന്‍ തെറ്റുകളെല്ലാമെന്നു
പറഞ്ഞ മാത്രയിലെന്‍ ജീവന്‍
മേല്ലെയുയര്‍ന്നുയര്‍ന്നൊരു
ധൂപപടലം കണക്കെ
അലിഞ്ഞലിഞ്ഞെവിടെയോ
പോകുന്നു ...
ഞാനറിയാതെയെന്‍
കരങ്ങള്‍ പിടിചൊരാള്‍
മേല്ലെയെവിടെക്കോ
മറഞ്ഞുപോകുന്നു ...
ദൂരെയെവിടെക്കോ
മാഞ്ഞുപോകുന്നു ....