2016, മാർച്ച് 30, ബുധനാഴ്‌ച

നേർവഴികൾ

സ്വപ്നങ്ങളുടെ  തീരത്തിലുന്ന്
ഞാനൊരു  പാട്ട്  പാടും
തെറ്റിയ ശ്രുതികളെല്ലാം തിരുത്തി
വീണ്ടും ഞാനതിന്
മാധുര്യം കൂട്ടും
ഇന്നലകളിൽ  നിന്നും
പഠിച്ച രാഗങ്ങൾ
ചേർത്ത് ഞാൻ
കവിതകൾ എഴുതിക്കൊണ്ടേയിരിക്കും..

ഒന്നിനേക്കുറിച്ചും
ആകുലപ്പെടാതെ
സത്യത്തിന്റെ
നേർവഴികളിലൂടെ മാത്രം
ഞാൻ നടന്നുനീങ്ങും ..

ശരിതെറ്റുകളെപ്പറ്റി
ഞാനും മനസ്സാക്ഷിയും
എപ്പോഴും
തർക്കിച്ചുകൊണ്ടേയിരിയ്കും..
ഒടുവിൽ ഞാൻ പറയും
നീ ജയിച്ചു
വീണ്ടും  ഞാൻ  തോറ്റു. .

തോൽവികളിൽ  നിന്ന്
തോൽവികളിലേക്ക്
നടന്ന് നീങ്ങുമ്പോൾ
ഒടുവിൽ
ഞാൻ തളർന്ന് വീഴുമ്പോൾ
അവൻ പറയും
തോറ്റുപോയത്
അവനാണെന്ന്!

1 അഭിപ്രായം:

  1. സ്വപ്നങ്ങളുടെ തീരത്തിരന്ന്നു പാടുന്ന ഒരു പാട്ടും പൂർത്തിയാകാറില്ല

    മറുപടിഇല്ലാതാക്കൂ