2011, ജൂലൈ 19, ചൊവ്വാഴ്ച

തേങ്ങല്‍


അളവുതൂക്കങ്ങളില്‍
കുറവുണ്ടാവാം
പെണ്ണുകാണാന്‍ വന്നവര്‍
ഒന്നും പറയാതെ
ഇറങ്ങിപ്പോയി .
ഇനിയും കുറച്ച്
മുതല്കൂടി
കരുതേണമെന്ന്
അച്ഛന്‍ അമ്മയോട്
പറഞ്ഞു .
നോക്കുക്കുത്തിപോലെ
മുടക്കുച്ചരക്കായ
ഒരു ജന്മം
വാതിലിനുപിന്നില്‍
ആരുമറിയാതെ
തേങ്ങി ...

4 അഭിപ്രായങ്ങൾ:

  1. നോക്കുക്കുത്തിപോലെ
    മുടക്കുച്ചരക്കായ
    ഒരു ജന്മം
    വാതിലിനുപിന്നില്‍
    ആരുമറിയാതെ
    തേങ്ങി ...

    ആ സങ്കടം വരികളില്‍ തുളുമ്പി നില്‍ക്കുന്നു

    മറുപടിഇല്ലാതാക്കൂ
  2. അളവുതൂക്കങ്ങളേക്കാൾ വലുത് സ്നേഹമാണെന്ന തിരിച്ചറിവില്ലതെ പോകുന്നു... നല്ല വരികൾ.

    മറുപടിഇല്ലാതാക്കൂ