കനവുകള്‍ നിറം പൂശി
ഒരു സ്ഫടികക്കൊട്ടാരം
ഇന്നലെയെന്റെ കിനാവിന്റെ
ചില്ലുകളില്‍ ഞാനെന്റെ
സ്വപ്നത്തിന്‍ ബാക്കിപത്രം തേടി ...
ഇരുള്‍മൂടിയ ഈ വഴിത്താരയില്‍
ഒരു തരി വെളിച്ചം തിരഞ്ഞു
ഞാന്‍ തപ്പിത്തടഞ്ഞു വീണു .
നഷ്ടസ്വപ്നങ്ങളെ നെഞ്ചിലേറ്റി
മൂകമാം ഈ ഇരുട്ടില്‍
ഒരു പാതിരാപ്പരവയായ്
ഒരുഗാനമാലപിക്കുവാനെന്‍
മനം കൊതിച്ചു ..
വീണ്ടും ഒരു നൊമ്പര ഗാനം ..
പിന്നെയും വെറുതെയീ -
പുലരിയില്‍ ഒരു സ്നേഹ
കിരണമായ് , ഒരു ഗീതമായ്
എന്നിലുണരും പ്രതീക്ഷകള്‍ ..
നിറം മങ്ങാതെ ,
ഞാന്‍ വീണ്ടും പനിതീര്‍ക്കുമീ
സ്വപ്നക്കൊട്ടാരവും പൊട്ടിവീഴാതെ
എങ്ങനെ ഞാന്‍ കാത്തുസൂക്ഷിക്കും ..
ആരെനിക്കായ് ഒരു
മാര്‍ഗം തുറന്നിടും...
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ