2012, ഏപ്രിൽ 6, വെള്ളിയാഴ്‌ച

തനിയെ...

ചാഞ്ഞ പൂമരം ഞാന്‍ ,
അതിദ്രുതം ഈ കാറ്റില്‍,
കൊഴിഞ്ഞു വീണ -
മോഹങ്ങള്‍ , സ്വപ്‌നങ്ങള്‍ ..
ഉള്ളില്‍ ബാക്കി , 
ഇനിയും തീരാ ,
കദനഭാരം !
ഏകാന്തം , ഈ
വഴിയോരത്തില്‍ ..
ഉള്ളിലണയാ,
കനല്പ്പെരുക്കം !
സ്വപ്‌നങ്ങള്‍ പൂത്തിരുന്ന 
എന്‍റെ ഒറ്റനിലാവില്‍,
ഇന്ന് പ്രണയം ,
തണുത്തുറഞ്ഞ വെറും ജഡം ! 
ഹിമപാതമേറ്റുറഞ്ഞ,   ,
എന്റെ നീര്‍വാഹിനികളില്‍,
നിന്‍റെ ഓര്‍മ്മകള്‍ ,
ചൂട് പകരുമ്പോള്‍ ..
ശാഖകളില്‍ വേരുകളാഴ്ത്തി ,
ചെറു ചെടിപ്പടര്‍പ്പുകള്‍.. 
എന്റെ ഹൃദയനീരാണ്,
ഊറ്റിയെടുക്കുന്നതെന്നും,
അറിയാതെയല്ല ..
ഒരേ രക്തമായതുകൊണ്ടാവാം ,
പറിചെറിയാനാവാതെ,
ശിരോലിഖിതങ്ങളെ
പഴി പറയാതെ ,
മറവിയുടെ മാറാലക്കൂട്ടിലേക്ക്,
നിന്നെ ഞാന്‍ തള്ളിയിട്ടത്‌ !   
പൂക്കുന്ന സന്ധ്യകളില്‍ ,
ഉള്ളിലുറയും സന്ദേഹങ്ങളില്‍,
വീണ്ടും ഒരു മോഹമുണരുന്നു,
ഒരു താങ്ങായ് ,
ആരെങ്കിലും 
ഉണ്ടായിരുന്നെങ്കിലെന്ന്!    
     
ചിത്രം  കടപ്പാട് : ഗൂഗിള്‍

12 അഭിപ്രായങ്ങൾ:

  1. തനിയെ മോഹമുണരുന്നു...

    ഒരു വരിക്ക് എന്തോ ഒരു കുഴപ്പം പോലെ തന്നോ.

    മറുപടിഇല്ലാതാക്കൂ
  2. വായിച്ചു, നന്നായിട്ടുണ്ട്.
    ഫോണ്ടിനെന്തോ പ്രോബ്ലം ഉണ്ടെന്ന് തോന്നണു

    മറുപടിഇല്ലാതാക്കൂ
  3. വായിച്ചു, നന്നായിട്ടുണ്ട്.
    ഫോണ്ടിനെന്തോ പ്രോബ്ലം ഉണ്ടെന്ന് തോന്നണു

    മറുപടിഇല്ലാതാക്കൂ
  4. ഈ വായനക്കും അഭിപ്രായത്തിനും നന്ദി ..

    മറുപടിഇല്ലാതാക്കൂ
  5. കൊള്ളാം, എഴുത്ത്.
    കൂടുതലെഴുതാൻ ഭാവുകങ്ങൾ!

    മറുപടിഇല്ലാതാക്കൂ