2011 ഏപ്രിൽ 4, തിങ്കളാഴ്‌ച

ഒരു വിളികേള്‍ക്കാനായ് മാത്രം

ഒരു ജന്മദിനം കൂടി കടന്നുപോകെ 
ഉള്ളില്‍ നിറയുന്ന നോവുമായ്
അമ്മതന്‍ മുഖം മായാതെ 
മനസ്സിലാ വാക്കുകള്‍ ..
കണ്ണടക്കുംബോഴെന്‍   മുന്നില്‍ 
കണ്‍കളായി  വന്നു നില്‍ക്കുന്നു 
ഓര്‍മ്മകള്‍ ...
അമ്മയെ പിരിയാത്ത നേരങ്ങളില്‍ 
മനസ്സിന്റെ  ആഴങ്ങളില്‍ 
ഞാനരിഞ്ഞയനുഭൂതിയെന്തായിരുന്നു ?  
ഇന്നമ്മയില്ലാത്ത വേദനയില്‍
ഞാനറിയുന്നു അമ്മതന്‍
സാമീപ്യമെന്നാത്മസുഖമായിരുന്നെന്ന്..
ഒരു മാത്ര ഞാനാവിളിക്കായ് 
കാതോര്‍ത്തിരിക്കെ 
ഇനി വരില്ലയൊരിക്കല് 
മെന്നറിഞ്ഞിട്ടും  
മനസ്സ് വെറുതെ കൊതിപ്പൂ 
അമ്മതന്‍
ഒരു വിളികേള്‍ക്കുവാനായ് മാത്രം....  

തിരിച്ചറിവുകള്‍

 
ജീവിതത്തിന്‍റെ
നൂല്‍പ്പാലമിതില്‍
ഞാന്നുകിടക്കും 
നൃണം കണക്കെ 
അസ്ഥിത്വം തിരഞ്ഞു നടന്ന 
വഴികളിലെവിടെയും 
ഉച്ച്ചനീചത്വത്തിന്റെ 
നേരറിവുകളില്പ്പെട്ടു 
സ്തബ്ധയായ്
നിസ്സംഗയായ് നില്‍ക്കുമ്പോഴും 
സ്വപ്‌നങ്ങള്‍ പൂക്കുവാനൊരു
ശാദ്വലഭൂവിനെത്തേടി 
ഞാന്‍ അലയുമ്പോഴും
ഈ മണല്‍ക്കാറ്റ് പറയും 
ഭീതിതമാം സത്യത്തിന്‍ 
വെളിപാടില്‍ ഞാന്‍ 
സ്വപ്നയാധാര്ത്യങ്ങളുടെ
തിരിച്ചറിവിനായ് പരതി 
നില്‍ക്കവേ ..
കാലം  കടന്നുപോയ്
വെറുമൊരു നിമിഷാര്‍ദ്ധം കണക്കെ ..
ഇനിയൊരു ജന്മമുണ്ടോ 
എനിക്കിനി
എന്റെ ശാദ്വലഭൂവിതില്‍ 
സ്വപ്നങ്ങള്‍ക്കൊണ്ടൊരു
പൂക്കാലം തീര്‍ക്കാന്‍ ...            
  

2011 ഏപ്രിൽ 2, ശനിയാഴ്‌ച

തണല്‍മരം

ഇലകള്‍ കൊഴിഞ്ഞുപോം 
ഈ തണല്‍മരത്തിലിനിയും
ചെക്കേരുവാനിനി...
സ്വപ്നവിഹഗങ്ങളെ 
നിങ്ങള്‍ക്കായ്
ഒരു കൂടുപണിയുവാനായി
മാത്രം , ഞാനേകയായ് 
പാതയോരത്തു  നില്‍പ്പൂ   ...
ഒരു കൂട് കൂട്ടുവാന്‍ ,
നിങ്ങള്‍തന്‍ ഒരു  പാട്ട് -
കേള്‍ക്കുവാനായി മാത്രം
ഞാനിനിയും  നീര് വറ്റാതെ  ,
ഒരു ഴിക്കന്നുമായ്     
നിങ്ങള്‍ക്കായ് ഞാന്‍  
കാത്തിരിപ്പൂ  ..
എന്തേ  വന്നനയുവാനിനിയും
താമസം..
നീരുവറ്റിയോരീ
തണല്മരത്തിനെയിനി      
ആര്‍ക്കുവേണം അല്ലേ ? 
 
എങ്കിലും ഒരു കാര്മെഘ -
മിതിലെ പോകുമ്പോഴും ...
ഒരു ഇളംതെന്നലിതിലെ      
പോകുമ്പോഴും ..
വെറുതെയെന്നാലും  
ഞാനാശിപ്പൂ  ..
ഒരുവട്ടംകൂടിയെന്നു -
നങ്ങിടും മേനിയില്‍ 
ഒരു ജീവതേജസ്സ്   
വന്നനഞ്ഞുവെങ്കില്‍ ...
ഒരായിരം ഇലകള്‍ ,
തളിരിലകള്‍ ചൂടി 
ഇനിയുമൊരു  വാസന്തം 
വന്നനഞ്ഞെങ്കില്‍ ....
സ്വപ്നങ്ങളെ ...
നിങ്ങള്‍ക്കായ് ഞാന്‍  
കാത്തിരിക്കും ...
ഒരായിരം കൂടുകെട്ടി -
യെന്നില്‍ നിങ്ങള്‍ ചെക്കേരിയാലും..
ഈ തണല്മാരത്തില്‍ 
നിങ്ങള്‍ വന്നിരുന്നൊരു 
ജീവരാഗമാലപിചാലും ...  
   

2011 ഏപ്രിൽ 1, വെള്ളിയാഴ്‌ച

ഒരാള്‍

 
 
 
 
 
ഞാന് ‍പോകും വഴികളിലെവിടെയും 
എന്‍റെ ഒരു നോട്ടത്തിനായൊരാള്‍ 
കാത്തുനിന്നു...
ഒരുവിളി  കേള്‍ക്കുവാനായ്
കാതോര്‍ത്തിരുന്നു..
തിരക്കുകള്‍  , കാലം  ചമച്ചയെന്‍
ജീവിതപ്പാച്ചിലില്‍ ,
നേരമില്ലാത്തയെന്‍ വേഷപ്പകര്ച്ചയില്‍
ദിനവും എനിക്കായ് മാത്രമെന്‍
വീഥിയിലെവിടെയോയൊരാള്‍
കാത്തുനിന്നു ...
ഒരുമാത്ര ഒരു ഭാഷനത്തിനായ്...
ഞാനറിഞതേയില്ലയാ
കാത്തിരിപ്പുകള്‍ ...
 
ഇന്ന്  ഞാനെല്ലാമറിയുന്നു ,
ഇവിടെ ഈ മരണശയ്യയില്‍
ജീവശ്വാസം തേടുന്നവേളയിലും ,
എന്നരികിലായ് , എന്‍
 മനമറിയുന്നതിനായ് ,
എന്‍ ചാരെയിരിപ്പൂ ഒരാള്‍..
എനിക്കിപ്പോലേറ്റം  പ്രിയമുല്ലോരാള്‍ ...
കണ്ണുകള്‍ നിറഞ്ഞുതുളുമ്പി..
ഞാനറിയാതെ ,
മേല്ലെയെന്നരികത്തിരുന്നു ,
സ്നേഹമായെന്നോടുരിയാടി..
 ക്ഷമിച്ചുവെന്‍ തെറ്റുകളെല്ലാമെന്നു
പറഞ്ഞ മാത്രയിലെന്‍ ജീവന്‍
മേല്ലെയുയര്‍ന്നുയര്‍ന്നൊരു
ധൂപപടലം കണക്കെ
അലിഞ്ഞലിഞ്ഞെവിടെയോ
പോകുന്നു ...
ഞാനറിയാതെയെന്‍
കരങ്ങള്‍ പിടിചൊരാള്‍
മേല്ലെയെവിടെക്കോ
മറഞ്ഞുപോകുന്നു ...
ദൂരെയെവിടെക്കോ
മാഞ്ഞുപോകുന്നു ....